2012, മാർച്ച് 20, ചൊവ്വാഴ്ച

അമ്മ ദിനം...മറന്നു പോയവര്‍ക്ക് ഓര്‍ക്കാനൊരു ദിനം...!!







അമ്മ ദിനം ..അമ്മ ..അമ്മിഞ്ഞപ്പാല്‍ തന്ന്‌ അണിയാനായി ആടകള്‍ തന്ന്‌ ..കളിയാടാന്‍ നമുക്കൊപ്പം കൂടിയിരുന്ന അമ്മ ..നാം കരയുമ്പോള്‍ ഓടി വന്നു കനിവായി പൊന്നുമ്മകള്‍ തന്നിരുന്ന അമ്മ..ഇതൊക്കെയല്ലാതെ മോശമായ ഒന്നും ബാല്യകാല സ്മരണകളില്‍ വരില്ല അമ്മയെ കുറിച്ച്. എന്നാല്‍ മുലകുടിച്ച മാറിന്റെ ഇളം ചൂട് മറന്നു പോയവര്‍ക്ക്..മാറോട് ചേര്‍ത്ത് ഉമ്മവെച്ച് താരാട്ട് പാടിയുറക്കുമ്പോള്‍ അമ്മയെന്തിനാ കരയുന്നതെന്ന്  ചോദിച്ചനിഷ്ക്കളങ്ക ബാല്ല്യം മറന്നു പോയവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ കടന്നു വരുന്ന ഈ അമ്മ ദിനം ഈ പാവം പ്രവാസിക്ക് ഓര്‍ക്കേണ്ട കാര്യമില്ല ..കാരണം ..എനിക്കെല്ലാദിനങ്ങളും
അമ്മ ദിനങ്ങളാണ്..എങ്കിലും നമ്മളില്‍ ഭൂരിഭാഗം പേരും മറന്നു പോകുന്നുണ്ട് അമ്മ എന്ന സത്യം .

നമ്മുടെ വിശപ്പകറ്റാന്‍ അമ്മ ഒരുപാട് വിശന്നിട്ടുണ്ടെന്ന  സത്യം..ഒരു പക്ഷെ നമ്മ്മുടെ  കൌമാര ദിശകളില്‍ അറിഞ്ഞിട്ടുണ്ടാകാം ..എന്നാല്‍. യവ്വനം  ആ കൌമാരത്തെ ചവിട്ടി മെതിച്ചു കടന്നു വരുമ്പോഴേക്കും എല്ലാം മറന്നിട്ടുണ്ടാകും ..അന്ന് അമ്മ യവ്വനയുക്തയായിരുന്നു ..എന്നാല്‍ ജരാനരകള്‍ ബാധിച്ച് വാര്‍ദ്ധക്യത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഇരുളടഞ്ഞ ഒരു മുറി നല്‍കി അതില്‍ ഒതുങ്ങികൂടിക്കൂടെ   തള്ളെ ..എന്ന് ചോദിക്കുന്ന ദാര്ഷ്ട്യതിലേക്ക് വളര്‍ന്ന പുതു തലമുറ ...അല്ലെങ്കില്‍ വൃദ്ധസദനത്തിന്റെ ആശ്രയത്തിലേക്ക് ഉന്തിതള്ളിവിട്ടു കടമ തീര്‍ക്കുന്ന ഇളംതലമുറ ...അവര്‍ എങ്കിലും ഓര്‍ക്കണം ..നിങ്ങളെങ്ങനെ നിങ്ങളായെന്ന്....

എങ്കിലും അമ്മ നല്‍കിയ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം മറക്കാത്ത ചിലരുണ്ട് അവരുടെ മുന്നില്‍ ശിരസ്സ്‌ നമിച്ചു കൊണ്ട് ..പെറ്റമ്മയെ മറക്കുന്ന സുഹൃത്തുക്കളോട് അമ്മമാരെ ഓര്‍ക്കണം വല്ലപ്പോഴും എങ്കിലും എന്ന്  അപേക്ഷിച്ചുകൊണ്ട്‌ ,,എന്റെ അമ്മയടക്കമുള്ള എല്ലാ അമ്മമാരുടെയും ത്രുപാദങ്ങള്‍ വന്ദിച്ചുകൊണ്ട് ,കരം കൂപ്പിക്കൊണ്ട്‌ ഞാന്‍ ..ഈ പാവം പാവം പ്രവാസി പറയുന്നു നമുക്ക് അമ്മമാര്‍ക്കായി ഇങ്ങനെയൊരു പ്രത്യക ദിനം വക്കാതെ എല്ലാ ദിനങ്ങളും അമ്മദിനമായി ആചരിക്കാം എന്ന് ..ആഘോഷിക്കാം എന്ന്.....അമ്മയെ ദൈവമായി കണ്ടു സ്നേഹിക്കാമെന്ന് ആരാധിക്കാം എന്ന്.. പിന്നെ നാം മനസ്സിലാക്കണം അമ്മ എന്നത് ഒരു സ്ഥാനമല്ല ..മറിച്ച്‌ ഒരു വികാരമാണ്  എന്ന സത്യം .നമുക്ക് ഉരുവിടാം എപ്പോഴും ഒരു ശാന്തി മന്ത്രം പോലെ..അമ്മെ അമ്മെ അമ്മെ അമ്മെ അമ്മെ.... ആ വിളി, ആ മന്ത്രം എന്നും,എന്നും നമ്മുടെ ചുണ്ടുകളില്‍ തത്തികളിക്കട്ടെ കാരണം ആ മന്ത്രത്തില്‍ തീര്‍ത്തും നമുക്ക് ശാന്തി ലഭിക്കും ....ഉറപ്പാണ് എനിക്ക്...കാരണം മറ്റ് ദൈവങ്ങള്‍ ഒക്കെ സങ്കല്പങ്ങള്‍  മാത്രമാണ് ..കാണപ്പെടുന്ന ദൈവം യഥാര്‍ത്ഥത്തില്‍ ഒന്നേയുള്ളൂ ഈ പ്രപഞ്ചത്തില്‍  അത് അമ്മയാണ് ...അതിനാല്‍ വീണ്ടും വീണ്ടും ഉരുവിടൂ ..അമ്മ അമ്മ അമ്മ .......!!!